
രജനികാന്ത് നായകനാകുന്ന 'കൂലി'യാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമ ഓഗസ്റ്റ് 14-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യുന്നത് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വേറെയാണ്. അതായത് ലോഗേഷ് കനകരാജ് അടുത്ത് ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണത്രെ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം നായകിയായി അഭിനയിക്കുന്നത് കമൽഹാസന്റെ മകൾ ശ്രുതിഹാസനാണെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിലവിൽ ശിവകാർത്തികേയൻ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദ്രാസി' എന്ന ചിത്രത്തിലും, സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ശിവകാർത്തികേയൻ ലോകേഷ് കനകരാജിനൊപ്പം ചേർന്ന് ചിത്രം ഒരുക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന` റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോഗേഷ് കനകരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇതാണെങ്കിൽ 'കൈതി' രണ്ടാം ഭാഗം ഒരുങ്ങാൻ ഇനിയും കുറച്ചു കാലമാകും!
Photo Courtesy - Google











